എസ്.സി . എസ് .ടി ഹോസ്റ്റൽ വേണോ ?????

കഴിഞ്ഞ കുറെ കാലമായി മനസ്സിലുള്ള ഒരു ചിന്തയാണ്. എസ് സി എസ് ടി ഹോസ്റ്റലുകളെപ്പറ്റി….. കാലാകാലങ്ങളായി അടിച്ചമർത്തപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യപ്പെട്ടവരാണ് ഈ വിഭാഗങ്ങളിലെ ജനത.സൌജന്യമായി ഈ വിഭാഗങ്ങളില്പ്പെട്ട വിദ്യാർഥികളെ പഠിപ്പിക്കുകയും അവരെ സർക്കാർ ചിലവിൽ ആവശ്യമായ ഭൌതികസാഹചര്യങ്ങളൊരുക്കി പാഠ്യപാഠ്യേതരകാര്യങ്ങളിൽ സാഹയിക്കാൻ അദ്ധ്യാപകസഹായത്തോടും സാന്നിദ്ധ്യത്തോടും കൂടി പഠിപ്പിക്കുക എന്നത് വളരെ ശ്ലാഘനീയമായ ഒരു കാര്യമാണ്.എന്നാല് അവരെ മറ്റ് വിദ്യാർഥികളില് നിന്നു മാറ്റി ഒറ്റയ്ക്ക് താമസിപ്പിക്കുന്നതിലും ഉചിതം സാധാരണനിലയിലുള്ള ഹോസ്റ്റലുകളുള്ള സ്ഥലങ്ങളിലെങ്കിലും അവരെ മറ്റ് വിദ്യാർഥികൾക്കൊപ്പം തന്നെ ഇതേ സൌകര്യങ്ങളും സൌജന്യങ്ങളും അദ്ധ്യാപകസഹായവും നല്കി താമസിപ്പിക്കുന്നതാവില്ലേ???

അവർക്ക് പ്രത്യേക സൌകര്യങ്ങളൊരുക്കാന്നെന്ന് പറയുമ്പോഴും അതേ സൌകര്യങ്ങള് അവർക്ക് സാധാരണ ഹോസ്റ്റലുകളിലും നാലകാവുന്നതല്ലേ??? മാത്രവുമല്ല അവര്ക്കു അവിടെ ഒരു നിശ്ചിത ശതമാനം അഡ്മിഷൻ ഉറപ്പാക്കാവുന്നതുമാണല്ലോ.

ഇങ്ങനെ പറയുവാനോരു കാരണമുണ്ട്.ഇന്ന് നമ്മൾ പണ്ടെങ്ങോ മുറിച്ചുകളഞ്ഞ പേരുകളുടെ അറ്റത്തെ ആ വാലുകൾ…..ജാതിപ്പേരുകൾ തിരിച്ചു വരുന്ന കാലമാണ്.ആ പെരുകളിലൂടെ നമ്മുടെ കുട്ടികളിലെ ജാതിബോധവും വളർന്ന് കൊണ്ടിരിക്കുന്നു.നമ്മുടെ കുട്ടികള് സംവരണത്തെക്കുറിച്ച് തുടങ്ങിയ സംസാരം വളർന്ന് ഇന്ന് അതിന്റെ ഗുണഭോക്താക്കാൾക്കെതിരെ തിരിയാൻ തുടങ്ങിയിരിക്കുന്നു.അത്തരമൊരു സമയത്ത് വിദ്യാർഥികളെ പലയിടങ്ങളിലായി താമസിപ്പിക്കുന്നതിലും ഉചിതം അവരെ ഒരുമിച്ച് താമസിപ്പിക്കുന്നതാവില്ലേ???

അങ്ങനെ താമസിക്കുന്ന അവർക്ക് പരസ്പരം ഇടപഴകാനും സൌഹൃദങ്ങള് സ്ഥാപിക്കുവാനും മനുഷ്യനെ മനുഷ്യനായി കാണാനും ഒരുമിച്ച് താമസിക്കുക വഴി വിഭാഗീയചിന്തകളുടെ കടക്ക് വെട്ടാനും സാധിക്കില്ലേ???? അതല്ലേവേണ്ടത്???? കാരണം ഇടങ്ങളായി പിരിഞ്ഞ് മാറി നില്ക്കുമ്പോളല്ല ഇടപഴകുമ്പോഴാണ് ബന്ധങ്ങൾ വളരുക….. മാറ്റം സംഭവിക്കുക…….;)

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s