നോട്ടുപ്രശ്നത്തെക്കുറിച്ച്……..

കേന്ദ്രസർക്കാരിന്റ ഒരു  തീരുമാനമാണ്  നാട്ടിലെങ്ങും ചർച്ചാവിഷയം.കാരണം ആ തീരുമാനം നാട്ടിലെല്ലാവരെയും ഒന്ന് ഞെട്ടിക്കുകയും അതേസമയം  എല്ലാവരെയും ബാധിക്കുന്നതുമായ ഒന്നാണ്.കള്ളപ്പണം നിയന്ത്രിക്കുവായനായി സർക്കാർ  ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നോട്ടുകൾ അസാധുവാക്കി അവ മാറുവാൻ വേണ്ടി ജനങ്ങളോടാവശ്യപ്പെട്ടിരിക്കുന്നു.ഒരുപക്ഷെ കള്ളപ്പണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തിലേക്കു വേണ്ടിയെടുത്ത ഏറ്റവും രൂക്ഷമായ തീരുമാനം. പ്രത്യക്ഷ കാണുമ്പോൾ വളരെ ഉപരിപ്ലവമാണെന്നു തോന്നുമെങ്കിലും വളരെ പഠിച്ചിട്ടെടുത്ത തീരുമാനം തന്നെയാണിത്.എന്നൊക്കെ നാട്ടിൽ കള്ളപ്പണം ചർച്ചയായിട്ടുണ്ടോ അന്നെല്ലാം എല്ലാ കള്ളപ്പണവും വിദേശത്താണ് എന്നാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരും ബുദ്ധിജീവികളും ‘മുഖ്യധാരാ’ മാധ്യമങ്ങളും നാട്ടുകായരുടെ മുന്നിൽ സൃഷ്ട്ടിച്ചത്. വിദേശത്ത് കള്ളപ്പണമില്ല എന്നല്ല പറയുന്നത്, മറിച്ച് വിദേശത്തോളമോ അതിലധികമോ കള്ളപ്പണം സ്വദേശത്തുമുണ്ടെന്ന സത്യമാണ്.

കള്ളപ്പണം നമ്മുടെ രാജ്യത്ത് അഴിമതിപ്പണത്തെക്കാളും ഹവാലയെക്കാളും വലിയ ഒരു സംസ്കാരമായിവളർന്നിരിക്കുന്നു. നികുതിയിൽനിന്നൊഴിവാകാൻ ബില്ലുകൾ നൽകാതെയും വാങ്ങാതെയും കച്ചവടങ്ങൾ,ഭൂമിക്കച്ചവടത്തിലും മറ്റു റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും ആധാരത്തിൽ വില കുറച്ചു കാട്ടി വൻ നികുതി വെട്ടിപ്പ്,ലോട്ടറി അടിക്കുമ്പോൾ ലോട്ടറി മാഫിയകൾക്കു  ടിക്കറ്റ് വിട്ടു പണം നേടാനുള്ള ശ്രമങ്ങൾ,നികുതി വെട്ടിക്കുവാനായി ബാങ്കുകളെ ഒഴിവാക്കി സഹകരണ സ്ഥാപനങ്ങളിലും ബെഡ് മാഫിയകളും വഴി ഇടപാടുകൾ നടത്തുക,തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധി ലംഖിക്കുന്ന ചിലവുകൾക്കായും വോട്ട് മറിക്കുവാനായും കള്ളപ്പണത്തെ ആശ്രയിക്കുക എന്നിങ്ങനെ പല വഴിയിൽ നമ്മുടെ സമൂഹത്തിന്റെ ശീലമായി കള്ളപ്പണം മാറിയിരിക്കുന്നു.ദുഖകരമായ വസ്തുത ഇത് നമ്മുടെ രാജ്യ സുരക്ഷക്കും സാമ്പത്തികസുരക്ഷക്കും സൃഷ്ട്ടിക്കുന്ന അപകടങ്ങൾ നമ്മളിൽ മിക്കവാറും അറിയുന്നില്ല എന്നുള്ളതാണ്.
ഇങ്ങനെ സാമൂഹത്തിലാകെ  പടർന്നുപന്തലിച്ചിരിക്കുന്ന ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുവാന് ഇത്തരം ശക്തമായ നടപടികൾ ആവശ്യമാണ്. ഇതുവഴി പൂഴിവായ്ക്കപ്പെട്ടിരിക്കുന്ന കള്ളപ്പണം ഉപയോഗശൂന്യമാവുകയും അവയുടെ ഉടമസ്ഥർ അവ വെളിപ്പെടുത്താനും മാറ്റിവാങ്ങുവാനും നിർബന്ധിതരാവുകയും ചെയ്യും. ഈ നാണ്യശുദ്ധീകരണത്തിനുശേഷം കള്ളപ്പണത്തിനുമാത്രമല്ല  ശത്രുരാജ്യം  ഹവാലയായും കള്ളനോട്ടുകളായും നമ്മുടെ സമ്പദ്ഘടനയെ തകർക്കുവാനായി തിരുകിക്കയറ്റിയ പണത്തെയും  ഇല്ലായ്മ ചെയ്യുവാനും നമുക്ക് സാധിക്കും.ഇതും വളരെ പ്രധാനമാണ്.ഈ കണക്ക് ശ്രദ്ധിക്കൂ.2011-2016 കാലയളവിൽ ഇന്ത്യയിലെ എല്ലാ മൂല്യങ്ങളിലുമുള്ള നോട്ടുകളുടെയും ആകെ വിനിമയത്തില്‍ ശരാശരി 40%വർധനയുണ്ടായപ്പോൾ  500 രൂപയുടേത് 76 ശതമാനവും  1000 രൂപയുടേത് 109 ശതമാനവുമാണ് വർദ്ധിച്ചത്. ഈ അസ്വാഭികവും  ആനുപാതികമല്ലാത്തതുമായ  വളർച്ച ആശങ്കാജനകമാണെന്ന് മാത്രമല്ല,അത് കള്ളനോട്ടുകളുടെയും കുഴൽപ്പണത്തിന്റെയും മറ്റും രൂപത്തിലുള്ള വൈദേശിക ഇടപെടലുകളിലേക്കും കൂടിയാണ് വിരൽചൂണ്ടുന്നത്.ഇത് പെട്ടെന്ന് തന്നെ പരിഹരിക്കേണ്ടത് രാജ്യസുരക്ഷയ്ക്കും സാമ്പേത്തികസുരക്ഷക്കും അത്യന്താപേക്ഷികമാണ്.

ഇനി വിദേശത്ത് കൂടിയിരിക്കുന്ന കള്ളപ്പണത്തിന്റെ കാര്യം.G-20 രാജ്യങ്ങളുടെ പരസ്പര ധാരണപ്രകാരം അടുത്തവർഷം തന്നെ നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാമെന്ന് സ്വിസ് ബാങ്ക് അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ധന മന്ത്രി ഇന്നലെ പറഞ്ഞത്.മാത്രവുമല്ല, കള്ളപ്പണത്തിനെതിരെയും അഴിമതിക്കെതിരെയും ശക്തമായ നീക്കങ്ങളാണ് ഭാരതം നടത്തുന്നതെന്ന സന്ദേശമാണ് അന്താരാഷ്ട്രസമൂഹത്തിന് ഈ നീക്കം നല്കുക.

ഈ തീരുമാനം താല്‍കാലികമായി ചില പ്രശ്നങ്ങളുണ്ടാക്കുമെന്നത് തീര്‍ച്ചയാണ്. നോട്ടുകൾ മാറിക്കിട്ടുവാൻ സമയമെടുക്കുമെന്ന് മാത്രമല്ല ഇപ്പോൾ കാണുന്നത് പോലുള്ള ഒരു അനിശ്ചിതാവസ്ഥയും തിരക്കും ഉണ്ടാവുകയും ചെയ്യും. എന്നാൽ ഈ ആശങ്കകൾ താൽക്കാലികമാണെന്നിരിക്കെ സുസ്ഥിരദേശീയതാല്പര്യത്തിനുവേണ്ടി ചെറിയ ബുദ്ധിമുട്ടുകൾ സാഹിക്കാവുന്നതല്ലേ?

ഈ ഒറ്റ നടപടിയിലൂടെ അഴിമതിയും കള്ളപ്പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും എന്നതല്ല,അങ്ങനെ ഒരു രാത്രി വെളുത്താൽ തീരുന്ന പ്രശ്നവുമല്ലിത്. ഇത് വിജയിക്കാം പരാജയപ്പെടാം,കാരണം പൊതുനയം അങ്ങനെയാണ്.എത്ര ചർച്ചകൾ നടത്തിയാലും പ്രയോഗത്തിൽ ഫലമെന്താണെന്ന് കാലമാണ് തെളിയിക്കുക.എങ്കിലും ഇത് നല്ലൊരു പരിശ്രമമാണ്.ചെറിയൊരു മാറ്റമെങ്കിലും സൃഷ്ടിച്ചേക്കാവുന്ന പരിശ്രമം.അത് വിജയിക്കുമെന്ന് പ്രത്യാശിക്കാം.
അനുബന്ധം:
ഈയവസരത്തിൽ വളരെയധികം അത്ഭുതപ്പെടുത്തിയത് കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണമായിരുന്നു. ഒരു ധനതത്ത്വശാസ്ത്രജ്ഞൻ കൂടിയായ അദ്ദേഹത്തിന്റെ പത്രസമ്മേളനം ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുന്ന ഒന്നായി.ഗവ.ചിലവുകൾ പോലും നടക്കുകയില്ല, ഗവ. സ്ഥാപനങ്ങൾക്ക് ഫീസുകൾ സ്വീകരിക്കുവാൻപോലും ബുദ്ധിമുട്ടാകും എന്നൊക്കെ അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ യുക്തിസഹമായ സംസാരശൈലിയിൽനിന്നുള്ള വ്യതിചലനമായി. “പരിഭ്രമിക്കേണ്ട” എന്ന അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പറച്ചിൽ ജനങ്ങളെ കൂടുതല് പരിഭ്രമിപ്പിക്കാനേ ഉപകരിച്ചുളളൂവെന്ന് പറയാതെ വയ്യ. പ്രസ്തുത നയത്തെപ്പറ്റി അഭിപ്രായവ്യത്യാസങ്ങളോ അല്ലെങ്കിൽ നയത്തിൽ പാളിച്ചകള്‍ തന്നെയുമോ ഉണ്ടെങ്കില്‍ പോലും ഒരു സംസ്ഥാനമന്ത്രി എന്ന നിലയിൽ കേന്ദ്ര ഗവ. തീരുമാനം കുറച്ചു കൂടി പഠിച്ചതിനുശേഷം കുറച്ചുകൂടി ആധികാരികമായി പ്രതികരിച്ച് അദ്ദേഹം ജനങ്ങളുടെ ആശങ്കയകറ്റുന്നതായിരുന്നു ഉചിതം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s