ഹജൂർ കച്ചേരിയും സമരക്കാരും

ന്നലെ പാതിരാത്രിയിലുണ്ടായ ഒരു  ബോധോദയത്തിന്റെ ഫലമാണ് ഈ കുറിപ്പ് . ഇന്നലെയും മുൻപ് പല തവണയും കണ്ടിട്ടുള്ള ഒരു കാഴ്ച നൽകിയ ബോധോദയം. കേരളം സംസ്ഥാന സെക്രട്ടറിയേറ്റ് എന്ന ഹജൂർ കച്ചേരിക്ക് മുന്നിലെ ഉപവാസക്കാരുടെ രാത്രിജീവിതം എന്ന കാഴ്ച. ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിന്റെയും ഭരണ വഞ്ചനയുടെയും ദൃഷ്ട്ടാന്തങ്ങളായി മാറിക്കഴിഞ്ഞവരുടെ അവസ്ഥ  ദയനീയത്തിലുമപ്പുറമാണ്. ചെറിയ ആവശ്യങ്ങളാണ് പല സമരക്കാരുടേതും. കസ്റ്റഡിമരണങ്ങളിലേക്കുള്ള അന്വേഷണങ്ങൾ, പി എസ് സി ലിസ്റ്റിൽനിന്നുള്ള നിയമനം (സ്വജനപക്ഷപാതവും താത്കാലിക ജീവനക്കാരുടെ സ്ഥിരമാക്കലും കാരണം അട്ടിമറിക്കപ്പെട്ടവ ) , കുടികിടപ്പ് പ്രശ്നങ്ങൾ അങ്ങനെയങ്ങനെ.ഒരു ഫയൽ അനങ്ങിയാലോ ഒരൊറ്റ തീരുമാനത്തിലൂടെയോ വിജ്ഞാപനത്തിലൂടെയോ തീരാവുന്നവ. ഒരുപക്ഷെ അഹംബോധവും ദുരഭിമാനവും തടയുന്ന തീരുമാനങ്ങൾ.
ഇത്തരം സമര മുറകൾ ആശാസ്യമല്ലെന്നും അവയുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നത് അവയെ പ്രോഹത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്നും ഒരു ന്യായം പറയാമെങ്കിലും ഒരു ചോദ്യം ബാക്കിയാവുന്നു. ജീവിതത്തിനത്യന്താപേക്ഷികമായ എന്തിനെങ്കിലും വേണ്ടിയാകുമല്ലോ നാടും വീടും വിട്ട് അവർ  ഫുട്പാത്തിൽ കൊടും തണുപ്പത്തും മഴയത്തും  പൊളിഞ്ഞ മേൽക്കൂരക്കും മറ്റുചിലപ്പോൾ നക്ഷത്ര മേൽക്കൂരക്കും കീഴിൽ ഇരുന്നും കിടന്നും  സത്യാഗ്രഹവും നിരാഹാരവുമൊക്കെ കിടക്കുന്നത് എന്ന ചോദ്യം.
അതിലേറ്റവും ശ്രദ്ധ നേടുന്നത് പി എസ്‌ സി  ലിസ്റിലുള്ളവരും ഭൂമിക്കു വേണ്ടിയുമുള്ള സമരങ്ങളാണ്. അവക്കൊക്കെ പെട്ടെന്ന് തന്നെ പരിഹാരം നൽകേണ്ടത് ജനായത്ത ഭരണത്തിന്റെ ഉത്തരവാദിത്വമാണ്. കാരണം, കഷ്ടപ്പെട്ട് പഠിച്ച് യോഗ്യത നേടിയവർക്കു തൊഴിലും പൗരന് കയറി കിടക്കാനൊരിടവും  നല്കേണ്ടപ്പെടേണ്ടതുതന്നെയാണ്. നമ്മുടെ ചെറുപ്പക്കാർ പഠിച്ച് റാങ്ക് നേടിയിട്ട് വിധിയും കാത്തു ഫുട്പാത്തിൽ ഉറങ്ങുന്നത് ലജ്ജാവഹമല്ലാതെ മറ്റെന്താണ് ????
എല്ലാ സമരവും ന്യായമാണെന്നല്ല,മറിച്ച് പരിശോധിച്ചതിനുശേഷം നടപടി എടുക്കാനാണാവശ്യപ്പെടുന്നത്. എല്ലാ കാലത്തുംഇതിങ്ങയാണെന്നുള്ള ന്യായവും വേണ്ട, കാരണം മാറ്റമാണല്ലോ മാറ്റമില്ലാത്തത്. പുതിയ പരിവർത്തനങ്ങൾ ഭരണാധികാരികളെ ഉയർത്തുകയെ ഉള്ളൂ.നൂറ് ദിവസത്തിൽകൂടുതൽ സമരം ചെയ്യുമ്പോൾ കിട്ടുന്ന മാധ്യമശ്രദ്ധയും  സമരം ചെയ്ത് മരിക്കുമ്പോൾ ഒരു നാല് കോളം ന്യൂസുമല്ല, അവർക്ക് വേണ്ടത് പരിഹാരങ്ങളാണ്. അവയെടുക്കുവാൻ അധികാരികൾക്കു കഴിയട്ടെ. ഭൂരഹിതരെയും ചെറുപ്പക്കാരെയും ഹജൂർ കച്ചേരിക്ക് കാവൽക്കരക്കാതിരിക്കാൻ സാധിക്കട്ടെ.

Advertisements

One thought on “ഹജൂർ കച്ചേരിയും സമരക്കാരും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s