കോൺഗ്രസ്സ്ൻടെ മഹാഗഡ്ബന്ധനുകൾ….

റ്റൊരു തിരഞ്ഞെടുപ്പ് സഖ്യത്തിന് കൂടി കോൺഗ്രസ്സ് തയ്യാറായിരിക്കുന്നു. ഇത്തവണ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഹൃദയമായ ഉത്തർ പ്രദേശില് സമാജ് വാദി പാർട്ടിയുമായാണ് സഖ്യം. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ്സ് സഖ്യങ്ങളുണ്ടാക്കി അതിൽ ചെറിയ പങ്കാളിയായി നിൽക്കുന്നത് ആദ്യമല്ലെങ്കിലും ഇത്തവണത്തെ ഈ രാഷ്ട്രീയ തന്ത്രം അല്പം മോശമായിപ്പോയി എന്നു പറയാതെ വയ്യ. മതേതരവോട്ടുകളുടെ പിളർപ്പൊഴിവാക്കാൻ വേണ്ടിയാണെന്നും മോദിയുടെയും ബി.ജെ.പിയുടെയും മുന്നേറ്റത്തിന് തടയിട്ട് രാജ്യത്തിൻടെ അഖണ്ഡതയ്ക്കും ഐക്യത്തിനും വേണ്ടിയാണ് സഖ്യമെന്നുമൊക്കെ പറയാമെങ്കിലും ഇതിൽ ഒരു രാഷ്ട്രീയ ആത്മഹത്യ മറഞ്ഞിരിപ്പുണ്ട്, ചില ചോദ്യങ്ങളും….

#1 ഒരു സഖ്യമുണ്ടാക്കി മൽസരിക്കാനായിരുന്നെങ്കിൽ എന്തിനാണ് ഈ തിരഞ്ഞെടുപ്പിന് ഒന്നോ രണ്ടോ വർഷം മുന്പ് തന്നെ കോടികൾ ചിലവാക്കി ഒരു പ്രചാരകനെയും സംഘത്തെയും മുന്നില് നിർത്തി ഒറ്റയ്ക്ക് മൽസരിക്കുവാന് വേണ്ടിയുള്ള ഒരു പ്രചാരണം നടത്തിയത് ?

#2 മറ്റൊരു പാർട്ടിയുടെ രണ്ടാം കക്ഷിയാകാനായിരുന്നെങ്കിൽ എന്തിനാണ് ഒരു മുഖ്യമന്ത്രി സ്ഥാനാർത്തിയെയും പ്രഖ്യാപിച്ച് നാടാകെ മേളമുണ്ടാക്കി യുവരാജാവിനെക്കൊണ്ട് കിസാന് റാലി നടത്തിയത് ?

#3 ഇത്രയും കാലം അധികാരമില്ലാഞ്ഞിട്ടും മൂന്ന് പ്രബല കക്ഷികൾക്കെതിരായി നിന്ന് രാഷ്ട്രീയപ്രവർത്തനം നടത്തിയ കോൺഗ്രസ്സ്കാരോടും തോൽക്കുമെന്നുറപ്പായിട്ടും വോട്ട് ചെയ്ത വോട്ടർമാരോടും എന്ത് ന്യായമാണ് കോൺഗ്രസ്സ് പറയാൻ പോകുന്നത് ?

ഇത് പറയുന്നത് ഇപ്പോഴത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കാതെയല്ല. ഐക്യത്തിന്റെ ആവശ്യം മനസ്സിലാക്കാതെയുമല്ല. എന്നാൽ ഒരു കാര്യം ഓർമിപ്പിക്കാനാണ്. തിരഞ്ഞെടുപ്പ് കാലങ്ങളിൽ “മഹാഗഡ്ബന്ധനുകൾ” സൃഷ്ടിച്ച് താല്കാലിക ലാഭങ്ങൾ കൊയ്യാൻ ശ്രമിക്കുമ്പോൾ കോൺഗ്രസ്സ് പാർട്ടിക്ക് നഷ്ടമാകുന്നത് അതിന്റെ തന്നെ വ്യക്തിത്വവും അസ്ഥിത്വവുമാണെന്ന സത്യം. സംഘടനയെയും സംഘടനാ പ്രവർത്തനത്തെയും നിലപാടുകളെയും മറന്ന് ഇങ്ങനെയുള്ള സഖ്യങ്ങൾ നല്കിയ സീറ്റുകളിലും സുരക്ഷയിലും തൃപ്തിപ്പെട്ടാണ് പല സംസ്ഥാനങ്ങളിലും, യു. പിയിലുൾപ്പെടെ കോൺഗ്രസ്സ് ഒരു ഈർക്കിലിപാർട്ടിയായി മാറിയതെന്നുള്ളത് ആര്ക്കും നിഷേധിക്കാനാവാത്ത ഒരു വസ്തുതയാണ്.

ഇത് പറയുന്നത് ഒരു കാര്യം ഓർമിപ്പിക്കാനാണ്. സംഘടനയും അതിൻടെ ഭാവിയുമാണ് പ്രധാനമെങ്കിൽ, അതിന് വേണ്ടത് മഹാഗഡ്ബന്ധനുകൾ അല്ല, സുസ്ഥിരമായ നയനിലപാടുകളും സുശക്തമായൊരു പ്രാദേശിക നേതൃത്വവുമാണ്. ഇപ്പറഞ്ഞവ വരുത്തുന്ന മാറ്റങ്ങൾ  കാണണമെങ്കിൽ രാജസ്ഥാനിലേക്കും പഞ്ചാബിലേക്കും നോക്കിയാൽ മതി. വീണ്ടും വീണ്ടും തോറ്റയിടങ്ങളിൽ പാർട്ടി ഇപ്പറഞ്ഞവകൊണ്ട് തിരിച്ചവരുന്നത് കാണാം. അത് തന്നെയാണ് കോൺഗ്രസ്സ്ന്റെയും കാലഘട്ടത്തിന്റെയും ആവശ്യവും. അല്ല വീണ്ടും മഹാഗഡ്ബന്ധനുകൾക്ക് പുറകെയാണ് പൊക്കെങ്കിൽ രാജപ്പൻ തെങ്ങുമ്മൂട് പറഞ്ഞതോർക്കുക.”ഒരുത്തൻ ജൂനിയർ ആർട്ടിസ്റ്റായാൽ അവന് ജീവിതകാലം മുഴുവൻ ജൂനിയർ ആർട്ടിസ്റ്റായിത്തന്നെ നിന്ന് പോകത്തെയുള്ളൂ”.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s