‘സ്വച്ഛ ഭാരത’ ഗാന്ധി

final_logo_11

രു മലയാള സിനിമയിൽ “എന്തായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം??”എന്ന ചോദ്യത്തിന്  “മദ്യവിമുക്തമായ ഒരു കിനാശ്ശേരി!” എന്നൊരു ഉത്തരമുണ്ട്. ഇപ്പോഴാർന്നെ “തൂത്തു വൃത്തിയാക്കിയ ഒരിന്ത്യ” എന്നു പറഞ്ഞേനെ.
ഇനിയും പറയാതിരിക്കാൻ വയ്യ. ഒരു കാര്യം മനസ്സിലാക്കണം. മഹാത്മാ ഗാന്ധി ശുചിത്വത്തെക്കുറിച്ചും വൃത്തിയാക്കളിനെയും കുറിച്ച് മാത്രം സംസാരിച്ച ഒരു സാമൂഹിക പ്രവർത്തകനല്ല. സ്വച്ഛ ഭാരത പദ്ധതിയുടെയും ശൌചാലയ  നിർമ്മാണത്തിന്റെയും പരിസരം  വൃത്തിയാക്കലിന്റെയും മാത്രം ബ്രാൻഡ് അംബാസിഡറായിട്ട് ഒത്തുക്കരുത് മഹാത്മാവിനെ…
ഇതിപ്പോ പറയാൻ കാരണമുണ്ട്. ഒരു രാഷ്ട്രം നേരിടുവാൻ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ഒരു ജനതയെ ഗ്രസിക്കുവാൻ സാധ്യതയുള്ള എല്ലാ തെറ്റുകളെയും അവയുടെ തിരുത്തലിനെക്കുറിച്ചും കാലാതിവർത്തിയായി സംസാരിച്ച മഹാത്മാവിനെ ഇപ്പോൾ ആകെപ്പാടെ ഓർക്കുന്നത് സ്വച്ഛ ഭാരതിനെക്കുറിച്ചും  കക്കൂസ് നിർമ്മാണത്തെയും വൃത്തിയാക്കാലിനെക്കുറിച്ചും പറയുമ്പോൾ മാത്രമാണ് . ഇന്നും വൃത്തിയെക്കുറിച്ച് പറഞ്ഞ് ബാപ്പുവിനെയോർത്ത് വികാരാധീനരാകുന്നവരും ഒന്നോർക്കുക. സഹനം, മതേതരത്വം,സഹിഷ്ണുത, ജാതിവിരുദ്ധത. തൊട്ടുകൂടായ്മ അവസാനിപ്പിക്കൽ, സ്നേഹത്തിലധിഷ്ഠിതമായ ദേശീയത , സമത്വം, ഗ്രാമസ്വരാജ്, സ്വദേശി, സ്വയംപര്യാപ്തത അങ്ങിനെ പലതും പഠിപ്പിച്ചിട്ടുണ്ട് ആ മഹാത്മാവ്. നൂറ്റിയൻപതാം ജന്മവാർഷികത്തിന് തൂത്തു വൃത്തിയാക്കി മൊടി പിടിപ്പിച്ച, ബുള്ളറ്റ് ട്രെയിൻ ഓടുന്ന ഇന്ത്യയേക്കാളും അദ്ദേഹം ആഗ്രഹിക്കുക ഇവയെല്ലാം നിലനില്ക്കുന്ന ഇന്ത്യ കാണുവാനാകും. സ്വച്ഛ ഭാരതത്തിന്റെ മാത്രമല്ല ഇന്ത്യ പ്രതിനിധാനം ചെയ്യുന്ന ഈ ആശയങ്ങളുടെയെല്ലാം ചിഹ്നവും പൂർണ്ണതയാണ് മഹാത്മാവ്.  എല്ലാം പ്രധാനമല്ലേ? ചർച്ച അർഹിക്കുന്നില്ലേ??? അതോ നമ്മുടെ ആവശ്യത്തിനനുസരിച്ച് വളച്ചൊടിക്കപ്പെടേണ്ട വ്യക്തിത്വമാണോ അദ്ദേഹത്തിന്റേത്??

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s