‘സർ സ്റ്റേഷനിലില്ല, ചെക്കിങ്ങിലാണ്!’

ടുത്തിടെ ഒരു പൊതുപരിപാടിയുമായി ബന്ധപ്പെട്ട് ഒരു പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ വളരെ രസകരമായൊരു അനുഭവമുണ്ടായി. സ്റ്റേഷനിലെ ഒന്നാം സ്റ്റേഷൻ ഓഫീസർ ഒരു കോണഫറൻസിന് പോയിരുന്നു. രണ്ടാം സ്റ്റേഷൻ ഓഫീസർ ‘ചെക്കിങ്ങി’നും പോയിരുന്നു. ചുരുക്കത്തിൽ ഒപ്പിടാൻ സ്റ്റേഷനിൽ ആരുമില്ലാത്ത അവസ്ഥ. പലതരം പരാതികളുമായി വന്നവരോടൊപ്പം ഞാനും സുഹൃത്തും കാത്ത് നിന്നു. അവിടെ സ്ത്രീകളുൾപ്പെടെ എട്ട് പത്ത് പരാതിക്കാരും.രണ്ടര മണിക്കൂർ കഴിഞ്ഞപ്പോ കോൺഫെറെൻസിന് പോയ ഒന്നാം ഉദ്യോഗസ്ഥൻ വന്നിട്ടും ചെകിങ്ങ് നടന്നുകൊണ്ടേയിരുന്നു. പോലീസുകാർ ഉച്ചഭക്ഷണം കഴിക്കാൻ വൈകിയെങ്കിലും. യാതൊരു തിരിച്ചറിവ് തന്നെയായിരുന്നു.  കേരളത്തിലെ പൊലീസിനെ ഇന്നത്തെ ഏറ്റവും വലിയ ജോലി വാഹന പരിശോധനയായി മാറിയിരിക്കുന്നു എന്നതായിരുന്നു അത്.കാരണം രാവിലെയും വൈകുന്നേരവും എപ്പോഴായലും റോഡിൽ ഭേദപ്പെട്ട തണലുള്ള ഭാഗത്ത് മരത്തിന്റെ തണലിൽ മറഞ്ഞ് നിന്ന് ഹെൽമറ്റ് ധരിക്കാത്തവരെ പിടിക്കുക എന്നത് പ്രധാനപ്പെട്ട ജോലിയായി  ലോ & ഓർഡർ ചുമതലയുള്ള പൊലീസുകാരെ ഏല്പിക്കുന്നത് വലിയ വൈരുദ്ധ്യം തന്നെയാണ്.

ദൈനംദിന നിയമ പാലനമാണ് ലോ ആന്റ് ഓർഡർ ചുമതലയുള്ള പോലീസിന്റെ ചുമതല എന്നിരിക്കെ പോലീസ് സ്റ്റേഷനിൽ വന്നു കുമിഞ്ഞ് കൂടുന്ന പരാതികൾക്ക് പരിഹാരം കാണാതെ എപ്പോഴും ചെക്കിങ്ങിന് പോകേണ്ട അവസ്ഥ അവരിൽ അടിച്ചേൽപ്പിക്കുന്നത് വളരെ മോശമാണ്. അത് ട്രാഫിക് പോലീസിന്റെ ജോലിയല്ലേ?? മാത്രവുമല്ല ക്രമസമാധാനപാലനത്തിൽ ട്രാഫിക് നിയമങ്ങൾ മാത്രം അനുസരിപ്പിക്കാനാണോ പോലീസ്?? ഇത്തരം ചോദ്യങ്ങള് ശരാശരി മനസ്സുകളില് ഉയരുക സ്വാഭാവികം. ട്രാഫിക് ചെക്കിങ് വേണമെങ്കിൽ തന്നെ അതിന് സ്റ്റേഷൻ ഓഫീസറിന്റെ സാന്നിധ്യം വേണമെന്ന് നിർബന്ധം പിടിക്കുന്നത് മാറ്റിയാലും മതി. കാരണം കുറ്റവാസന കാട്ടുതീ പോലെ പടരുന്ന കാലത്ത് പരിഗണനകൾ കൃത്യമായി നിർവചിക്കപ്പെടേണ്ടതുണ്ട്. ട്രാഫിക് നിയമങ്ങളും പാലിക്കുകയും നടപ്പിലാക്കപ്പെടുകയും വേണം എന്നാൽ പരാതികളുമായി വരുന്നവർക്ക് സേവനം നിഷേധിച്ചുകൊണ്ടല്ല മറ്റൊരു പ്രശ്നം പരിഹരിക്കേണ്ടത്. കാരണം സാധാരണക്കാർക്ക് നീതി ലഭിക്കുവാൻ നമ്മുടെ സംവിധാനത്തിലെ ഏറ്റവും ത്വരിത സംവിധാനമാണ് പോലീസ്. കുറ്റകൃത്യങ്ങളിൽ തന്നെ രൂക്ഷമായവ നമ്മെ തുറിച്ച് നോക്കുമ്പോൾ നമ്മള് നോക്കേണ്ടത് റോഡിൽ മാത്രമല്ല, നമ്മുടെ നിയമപാലകർ റോഡിൽ മാത്രം തലച്ചിടപ്പെടേണ്ടവരുമല്ല. അല്ലാതെ പൊലീസുകാരെ മുഴുവൻ ചെക്കിങ്ങിനും പറഞ്ഞുവിട്ടിട്ട് ഓരോ പ്രശ്നം വരുമ്പോഴും ‘പോലീസ് അനാസ്ഥ’ ,’പോലീസ് വീഴ്ച’ എന്നൊക്കെ പറയുന്നത് 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു സേനയോടും സേനാംഗങ്ങളോടും ചെയ്യുന്ന അനാദരവായിരിക്കും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s