ഒരു ചോദ്യവും കുറേ ഉത്തരങ്ങളും

സംവരണം സാമ്പത്തികമാകുന്നതിൽ തെറ്റില്ല. സംഭവം കൊള്ളാം!!! പക്ഷേ നടപ്പിലാക്കുന്നത് താണവരെയും ഇഷ്ടമല്ലാത്തവരെയും  ജാതിപ്പേര്‌  വിളിച്ചു അധിക്ഷേപ്പിക്കുന്നതിനു പകരം “എടാ ബി.പി.എല്ലുകാരാ” എന്ന് വിളിച്ചു തെറി വിളിക്കുന്ന, അധിക്ഷേപിക്കുന്ന നാട്ടിലും കാലത്തിലുമാകണമെന്നു മാത്രം. സംവരണം സാമ്പേത്തിക പിന്നോക്കാവസ്ഥയ്ക്കുള്ള ഉത്തരമല്ല, സാമൂഹിക പിന്നോക്കാവസ്ഥയ്ക്കും അടിച്ചമർത്തലിനുമുള്ളതാണ്. സാമ്പേത്തികാവസ്ഥ അതിന്റെ ഒരു വശം മാത്രമാണ്.

പിന്നെ ചില ചോദ്യങ്ങൾ ചോദിക്കുന്നവരുടെ പ്രായവും മാനസികാവസ്ഥയും കണക്കിലെടുത്ത്  വേണം ഉത്തരം നൽകാൻ. പഠിച്ചു പാസ്സായി പ്രവേശനം കാത്തിരിക്കുന്ന പതിനേഴുകാരന് ച്ചിലപ്പോൾ സാമൂഹിക പ്രശ്നങ്ങൾ അറിയില്ലായിരിക്കാം. അവൻ സ്വന്തം അവസ്ഥയെക്കുറിച്ചു പറയുമ്പോൾ “നീ കഷ്ടിച്ച് പാസ്സായവനാണ്”, “നിന്റെ മാർക്ക് പോരാ”, “നീ കഴിവില്ലാത്തബവനാണ്” എന്നൊക്കെ കമന്റ് ഇട്ടങ്ങു മൂടരുത്. അവന്റെ പഴയ താമസ സ്റ്റേറ്റുസ്സൊക്കെ തപ്പിയെടുത്തു സ്ക്രീൻഷോട്ട് എടുത്തു “നീ ഇങ്ങനെ നടന്നവനല്ല??” എന്ന് ചോദിച്ചു സായൂജ്യമടയുന്നവരോട് പുച്ഛവും സഹതാപവും മാത്രം. അയാളുടെ അവസ്ഥ നോക്കു ഡിസ്റ്റിംക്ഷൻ വാങ്ങി പാസ്സായിട്ടും പഠിക്കാൻ കഴിയുന്നില്ല. അപ്പോൾ ഉടനെ “നിന്റെ മാർക്കൊക്കെ എന്ത്?” എന്ന് സലിംകുമാറിന്റെ സ്റ്റൈലിൽ  പറഞ്ഞു  അതെന്തുകൊണ്ടാണെന്നു ചിന്തിക്കാതെ ആ പതിനേഴുകാരന്റെ സംവരണവിരുദ്ധതയെക്കുറിച്ചു വാചാലരാകുന്നവരോട് എന്ത് പറയാൻ??? “നമ്മുടെ നാട്ടിൽ ആവശ്യത്തിന് ഡിഗ്രി സീറ്റ് ഇല്ലാത്തതുകൊണ്ടാണ് നിനക്ക് അഡ്മിഷൻ കിട്ടാഞ്ഞതനിയാ” എന്നൊന്ന് പറയാനുള്ള മര്യാദയൊക്കെ ആവാം.
നമ്മുടെ നാട്ടിൽ ഉള്ള പ്ലസ് ടു സീറ്റിന്റെ നാലിലൊന്നു ഡിഗ്രി സീറ്റെങ്കിലുമുണ്ടോ നമ്മുടെ നാട്ടിൽ ഡിഗ്രിക്ക്? പഠിക്കാൻ കൊള്ളാവുന്ന സ്കിൽ ഡെവലപ്മെൻറ്  കോഴ്സുകൾ പണ്ടേ ഇല്ല. ആകെയുള്ളത് പഠിച്ച് രക്ഷപെടാൻ താല്പര്യമുള്ളവർ എത്തരുതെന്നു പ്രാർത്ഥിക്കുന്ന കുറെ ലോ മെറിറ്റ് എഞ്ചിനീയറിംഗ് കോളേജുകളിൽ തുരുമ്പിച്ച കിടക്കുന്ന സീറ്റുകൾ മാത്രം. ആ അവസ്ഥയാണ് പരിഹരിക്കപ്പെടേണ്ടത്.അവന് അഡ്മിഷൻ കിട്ടാത്തത് സീറ്റ് ഇല്ലാത്തതുകൊണ്ടാണ്. അതാണിവിടുത്തെ പ്രശ്‍നം. അല്ലാതെ സംവരമല്ല. അത്താണിത്തരം ചെറുപ്പക്കാരെ ബോധ്യപ്പെടുത്തേണ്ടതും . അല്ലാതെ ഉടനെ തൃത്താല എം.എൽ.എ യും മറ്റുചിലരും ചെയ്തപോലെ നീ അവര്ണ വിരുദ്ധനും സംവരണ വിരുദ്ധനുമാണെന്നുപറഞ്ഞ് ആക്രമിച്ച് ലിസ്റ്റിട്ടു കാര്യകാരണങ്ങൾ നിരത്തിയിട്ട്  ഒരു കാര്യവുമില്ല. അത് സംവരണ അനുകൂലി-പ്രതികൂല ലൈനിൽ സമൂഹത്തിനെ വിഭജിച്ച് യഥാർത്ഥ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ച്വിടുകയേ ഉള്ളു. മാത്രവുള്ള സംവരണവിരുദ്ധരുടെ ആവേശപൂർവമുള്ള നഷ്ടകഥകൾ കേട്ട് യാഥാർഥ്യം മനസ്സിലാകാതെ പലരും മറുവശത്തേക്ക് പോയെന്നുമിരിക്കും.
ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാം.തെറ്റില്ല. അത് പക്ഷെ ഒരു പതിനേഴുകാരനുള്ള ഉത്തരം നൽകാനും വളഞ്ഞിട്ടാക്രമിക്കുവാനുമാവരുത്‌  എന്ന് മാത്രം.അത് ഈ വലിയ സാമൂഹിക വിഷയത്തോടുള്ള അനാദരവും ആ കുട്ടിയോടുള്ള അനീതിയുമാണ്.
#Kerala #reservation #reservationsystem #education
Advertisements

One thought on “ഒരു ചോദ്യവും കുറേ ഉത്തരങ്ങളും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s